സെന്‍ട്രല്‍ വിസ്ത നിര്‍മാണം നിര്‍ത്തിവയ്ക്കണം;
ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്
സെന്‍ട്രല്‍ വിസ്ത പദ്ധതിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കണമെന്ന പൊതുതാത്പര്യ ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. രാജ്യതലസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നുമുതല്‍ തുടങ്ങാമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനം നിര്‍ണായകമാകും.
രോഗ വ്യാപനം വര്‍ധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, വിവര്‍ത്തക അന്യ മല്‍ഹോത്ര എന്നിവര്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പിഴയോട് കൂടി ഹര്‍ജികള്‍ തള്ളണമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ നിലപാട് അറിയിച്ചിരുന്നു. രാജ്യ തലസ്ഥാനത്തെ സെന്‍ട്രല്‍ വിസ്ത പ്രൊജക്ടില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കമാണ് നിര്‍മിക്കുന്നത്.