ദസറ; ഓഹരി വിപണിക്ക് ഇന്ന് അവധി
മുംബൈ: ദസറ പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി. മെറ്റല്‍, ബുള്ള്യന്‍ ഉള്‍പ്പെടെയുള്ള കമ്മോഡിറ്റി വിപണിക്കും അവധി ബാധകമാണ്. മൂന്ന് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ചയാണ് ഇനി വ്യാപാരം നടക്കുക.
കഴിഞ്ഞ ദിവസം സെന്‍സെക്സ് റെക്കോഡ് ഉയരമായ 61,305.95 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 18.350.75 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.