പുതിയ ഓഫറുമായി എയര്‍ അറേബ്യ; 499 ദിര്‍ഹം ഉണ്ടെങ്കില്‍ നാട്ടിലേക്ക് പറക്കാം
അബൂദബി: 499 ദിർഹമിന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആകർഷകമായ ഓഫറുമായി എയർ അറേബ്യ അബൂദബി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലേക്കാണ് അബൂദബിയിൽനിന്ന് ആകർഷകമായ നിരക്കിൽ ടിക്കറ്റ്. അബൂദബിയുടെ ആദ്യത്തെ ചെലവുകുറഞ്ഞ വിമാനക്കമ്പനിയാണ് എയർ അറേബ്യ അബൂദബി.
499 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. നവംബർ ആദ്യ വാരമാണ് എയർ അറേബ്യ അബൂദബി സർവിസ് തുടങ്ങുന്നത്. കേരളത്തിലേക്കുള്ള സർവിസുകൾക്ക് 499 ദിർഹമിനാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. നവംബർ മൂന്നിന് രാത്രി 10.55ന് അബൂദബിയിൽനിന്ന് കൊച്ചിയിലേക്കാണ് ആദ്യ സർവിസ്. നവംബർ അഞ്ചിന് രാത്രി 11.30ന് കോഴിക്കോട്ടേക്കും നവംബർ 16ന് ഉച്ചക്ക് 1.15ന് തിരുവനന്തപുരത്തേക്കും സർവിസ് ഉണ്ടാവും. airarabia.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.