പൊതുസ്ഥലങ്ങളില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം; നിബന്ധന 20 മുതല്‍
അബുദാബി: പൊതുസ്ഥലങ്ങളില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം നല്‍കാനുള്ള നിര്‍ദേശത്തിന് അബുദാബി ദുരന്തനിവാരണ സമിതി അംഗീകാരം നല്‍കി. ഈ മാസം 20 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.
പൊതുസ്ഥലങ്ങളില്‍ പ്രവേശനത്തിന് അല്‍ ഹൊസന്‍ ആപ് സ്റ്റേറ്റസ് പച്ചയായിരിക്കണമെന്നാണ് വ്യവസ്ഥ. 16 വയസ്സില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ പരിശോധന നടത്താതെ തന്നെ ഗ്രീന്‍ സ്‌റ്റേറ്റ്‌സ് ആയിരിക്കും.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 6 മാസത്തിനകം ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ അല്‍ ഹൊസന്‍ ആപ് സ്റ്റേറ്റസ് ചാര നിറമാകും. ബൂസ്റ്റര്‍ എടുക്കാന്‍ 30 ദിവസത്തെ സാവകാശം അനുവദിക്കണമെന്നും അറിയിച്ചു.