കോണ്‍ഗ്രസില്‍ പോര് മുറുകുന്നു
താരിഖ് അന്‍വറിനെ മാറ്റണം
അന്‍വര്‍ വേണുഗോപാലിന്റെ കൈയ്യിലെ ചട്ടുകം
കോഴിക്കോട്: കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ തുറന്നപോരിലേക്ക്. താരിഖ് അന്‍വറിനെ കേരളത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഗ്രൂപ്പുകള്‍ രംഗത്തെത്തി. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കത്തയയ്ക്കുമെന്ന് എ, ഐ ഗ്രൂപ്പുകള്‍ അറിയിച്ചു.
താരിഖ് അന്‍വര്‍ നേതാക്കളെ ഒന്നിപ്പിച്ച് കൊണ്ടുപോകുന്നതില്‍ പരാജയമാണെന്നും കെ.സി വേണുഗോപാലിന്റെ കൈയ്യിലെ ചട്ടുകമാണ് താരിഖ് അന്‍വറെന്നുമാണ് ഗ്രൂപ്പുകളുടെ ആക്ഷേപം. ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും അപമാനിച്ചെന്നും ഗ്രൂപ്പുകള്‍ ആരോപിച്ചു. ഗ്രൂപ്പില്‍ നിന്ന് കൂറുമാറിയവര്‍ക്ക് വേണ്ടിയാണ് പട്ടിക വൈകിപ്പിച്ചത്. വാഗ്ദാനങ്ങള്‍ നല്‍കിയാണ് പലരെയും ഗ്രൂപ്പില്‍ നിന്ന് അടര്‍ത്തിമാറ്റിയതെന്നും ആക്ഷേപമുണ്ട്.താരിഖ് അന്‍വര്‍ അനുനയ നീക്കത്തിന്റെ പാതയിലാണ് എന്നായിരുന്നു ഹൈക്കമാന്‍ഡില്‍ നിന്ന് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ കെപിസിസി പട്ടിക വരുന്നതിന് തലേ ദിവസം താരിഖ് അന്‍വര്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചിരുന്നുവെങ്കിലും ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നും ആരോപണത്തില്‍ പറയുന്നു.