കോഴിക്കോട്: കണ്‍സ്യൂമര്‍ ഫെഡിന്റെ വിഷു സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടന്നു. സഹകരണ വകുപ്പ് ജില്ലാ ജോയന്റ് റജിസ്ട്രാര്‍ ബി. സുധ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സഹകരണ വകുപ്പ് അസി. റജിസ്ട്രാര്‍ എം. രജിത ആദ്യ വില്‍പ്പന നടത്തി. കണ്‍സ്യൂമര്‍ ഫെഡ് റീജണല്‍ മാനേജര്‍ പി.കെ. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് ടൗണ്‍ സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ഇ. സുനില്‍ കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബിജു.എ നന്ദിയും പറഞ്ഞു.
13 ഇനങ്ങളാണ് വിഷു വിപണിയില്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. സംസ്ഥാനത്തെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലുമാണ് സഹകരണ വിപണി ആരംഭിച്ചിട്ടുള്ളത്. താലൂക്ക് തലത്തിലുള്ള സഹകരണ വിപണി വഴി പ്രതിദിനം 125 പേര്‍ക്കും ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി 50 പേര്‍ക്കും സബ്‌സിഡി നിരക്കിലുള്ള ഉത്പ്പന്നങ്ങള്‍ നല്‍കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള എല്ലാ തെരഞ്ഞെടുപ്പു ചട്ടങ്ങളും പാലിച്ചാണ് വിപണി പ്രവര്‍ത്തിക്കുന്നത്.
ലഭിക്കുന്ന സാധനങ്ങളുടെ അളവ്, നല്‍കേണ്ടവില, മാര്‍ക്കറ്റ് വില എന്നിവ യധാക്രമം. കുറുവ അരി ( 8 കിലോ - 30രൂപ - 43രൂപ) പച്ചരി ( 2 കിലോ- 26രൂപ - 35 രൂപ) പഞ്ചസാര ( 1 കിലോ - 27 രൂപ - 44 രൂപ) ചെറുപയര്‍ ( 1കിലോ- 92 രൂപ -125 രൂപ), വന്‍കടല (1കിലോ -69 രൂപ - 85 രൂപ), ഉഴുന്ന് (1കിലോ - 95രൂപ - 125 രൂപ) വന്‍പയര്‍ ( 1കിലോ -75 രൂപ -125 രൂപ) തുവരപ്പരിപ്പ് ( 1കിലോ- 111രൂപ - 150രൂപ), മുളക് (500ഗ്രാം- 82 രൂപ - 108 രൂപ), മല്ലി (500 ഗ്രാം 39 രൂപ - 60 രൂപ), വെളിച്ചണ്ണ ( 500മില്ലി - 39രൂപ - 60രൂപ)