കോവിഡ് പ്രതിസന്ധി; ഇറക്കുമതി തീരുവയിലെ ഇളവ് നീട്ടി


ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ വസ്തുക്കളുടെ ഇറക്കുമതി തീരുവുയും ഹെല്‍ത്ത് സെസും ഒഴിവാക്കിയത് സെപ്റ്റംബര്‍ 30വരെ നീട്ടി. ഓഗസ്റ്റ് 31 വരെയായിരുന്നു നേരത്തെ ഇളവ് പ്രഖ്യാപിച്ചിരുന്നത്.

കോവിഡ് വാക്സ ിന്‍, ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധി രണ്ടാംതവണയാണ് നീട്ടുന്നത്. രാജ്യത്ത് പലയിടത്തും കോവഡ് വ്യാപനതോത് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ പൊതുതാല്‍പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ധനമന്ത്രാലയം അറിയിച്ചു. 

കോവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് നിരവധി ജീവനുകള്‍ കവരുകയും ഓക്സിജന്‍ ലഭ്യതയെ ബാധിക്കുകയുംചെയ്ത സാഹചര്യത്തിലാണ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചത്. മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍, ജനറേറ്റര്‍, വെന്റിലേറ്റര്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കായിരുന്നു ഇളവ് നല്‍കിയത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media