കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പ് വൈവിധ്യ വത്ക്കരണത്തിന്റെ പാതയിലാണ്. വിദേശ ടൂറിസ്റ്റുകള്‍ക്ക് ഓട്ടോറിക്ഷയില്‍ സ്ഥലങ്ങള്‍ ചുറ്റിക്കാണാന്‍ പദ്ധതികള്‍ ഒരുക്കിയിരിക്കയാണ് ടൂറിസം വകുപ്പ്. വയനാട് ജില്ലയിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനു പുറമെ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് മലബാര്‍ റാം പേജ് എന്ന പേരില്‍ 11 ഓട്ടോ്്‌റിക്ഷികളില്‍ വിദേശ സഞ്ചാരികള്‍ യാത്ര തിരിച്ചു.