കൊറോണ വൈറസ് ചോര്‍ന്നത് ചൈനയില്‍ 
നിന്നുതന്നെയെന്ന ഉറച്ച വാദത്തില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞ.


ദില്ലി: കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണെന്ന വാദത്തില്‍ ഉറച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞ. പൂനെയിലെ അഘാര്‍കര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോ എനര്‍ജി ഗ്രൂപ്പ് ശാസ്ത്രജ്ഞയായ ഡോക്ടര്‍ മൊനാലി രഹല്‍കാര്‍ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വുഹാനില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവിച്ചതെന്നും മൊനാലി പറയുന്നു.

കൊവിഡ് വൈറസ് പ്രകൃത്യാലുണ്ടായതാണെന്ന നിഗമനം അവിശ്വസനീയമാണെന്ന് മൊനാലി പറയുന്നു. സാഹചര്യ തെളിവുകള്‍ ചൈനയുടെ ഉത്തരവാദിത്വം ഉറപ്പിക്കുന്നതാണ്. എന്നാല്‍ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറയ്ക്കാന്‍ അവര്‍ക്ക് സാധിച്ചുവെന്നും മൊനാലി വ്യക്തമാക്കുന്നു.

മൊനാലിയും ഭര്‍ത്താവ് ഡോക്ടര്‍ രാഹുല്‍ ബാഹുവിക്കറും കൊറോണ വൈറസിനെ കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. 2012 ല്‍ ചൈനയിലെ മോജിയാങില്‍ ഖനിത്തൊഴിലാളികളെ ബാധിച്ച ന്യുമോണിയ രോഗത്തെക്കുറിച്ചും അതിന് കാരണമായ വൈറസിനെ കുറിച്ചും ഇരുവരും ഗവേഷണം നടത്തുകയും കഴിഞ്ഞഷം ഒക്ടോബറില്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media