എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പുതുക്കി
എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. പുതിയ നിരക്കുകള്‍ പ്രകാരം 7 ദിവസം മുതല്‍ 29 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.50 ശതമാനം പലിശ നിരക്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 30 മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3 ശതമാനം പലിശ നിരക്ക് ലഭിക്കും.
91 ദിവസം മുതല്‍ 6 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനവും 6 മാസവും 1 ദിവസവും മുതല്‍ 1 വര്‍ഷത്തിന് 1 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.4 ശതമാനവും പലിശ നിരക്ക് ലഭിക്കും. 1 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് നല്‍കുന്നത് 4.9 ശതമാനം പലിശ നിരക്കാണ്. 2021 മെയ് 21 മുതല്‍ ഈ നിരക്ക് പ്രാബല്യത്തില്‍ വരും.
1 വര്‍ഷത്തിലും 2 വര്‍ഷത്തിലും അവസാനിക്കുന്ന ടേം ഡെപ്പോസിറ്റുകള്‍ക്ക് 4.9 ശതമാനമാണ് പലിശ നിരക്ക്. 2 മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.15 ശതമാനം പലിശ നിരക്ക് ലഭിക്കും. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.30 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനം പലിശ നിരക്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ നിക്ഷേപകരെക്കാളും 50 ബേസിസ് പോയിന്റ് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും. 3 ശതമാനം മുതല്‍ 6.25 ശതമാനം വരെയാണ് 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്.