റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ വന്‍വീഴ്ച്ച, 5 വര്‍ഷത്തെ കുടിശ്ശിക 7100 കോടി'; ധനവകുപ്പിനെതിരെ സിഎജി റിപ്പോര്‍ട്ട്
 


തിരുവനന്തപുരം: സംസ്ഥാന ധന വകുപ്പിനെതിരെ സിഎജി  റിപ്പോര്‍ട്ട്. റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ വകുപ്പിന് വന്‍ വീഴ്ച്ച. കഴിഞ്ഞ അഞ്ച് വര്‍ഷമായി 7100 കോടി കുടിശ്ശിക ധനവകുപ്പ് പിരിച്ചിട്ടില്ലെന്നു സിഐജി  റിപ്പോര്‍ട്ടില്‍ പറയുന്നു.12 വകുപ്പുകളില്‍ ആണ് കുടിശ്ശികയുള്ളത്. തെറ്റായ നികുതി നിരക്ക് പ്രയോഗിച്ചതിനാല്‍ 11.03 കോടിയുടെ കുറവുണ്ടായെന്നും സിഐജി റിപ്പോര്‍ട്ടില്‍ പറയുന്നു.

നികുതി രേഖകള്‍ കൃത്യമായി പരിശോധിക്കാത്തത് മൂലം നികുതി പലിശ ഇനത്തില്‍ 7.54 കോടി കുറഞ്ഞു. വാര്‍ഷിക റിട്ടേണില്‍ അര്‍ഹത ഇല്ലാതെ ഇളവ് നല്‍കിയത് വഴി 9.72 കോടി കുറഞ്ഞു.വിദേശ മദ്യ ലൈസന്‍സുകളുടെ അനധികൃത കൈമാറ്റം വഴി 26 ലക്ഷം കുറഞ്ഞു. നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് ലൈസന്‍സ് നല്കി. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫ്‌ലാറ്റുകളുടെ മൂല്യനിര്‍ണയം നടത്തി. സ്റ്റാമ്പ് തീരുവയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഒന്നരക്കോടിയുടെ കുറവ് വന്നുവെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media