ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ? ക്രൈംബ്രാഞ്ച് ഹര്‍ജി ഇന്ന് കോടതി പരിഗണനയില്‍
 


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) ദിലീപിന്റെ (Dileep) ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി ഇന്ന് പരിഗണിക്കു0. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളാണ് വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ഇതിനായി ഫൊറന്‍സിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു.ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കേസിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി നീട്ടണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം ഹൈക്കോടതി വിധി പറയാനായി മാറ്റി വെച്ചിരിക്കുന്നതിനിടെയാണ്.

എന്നാല്‍, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കൈയിലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം ദിലീപ് ഇന്നലെ ഹൈക്കോടതിയില്‍ തള്ളിയിരുന്നു. തന്റെ പക്കല്‍ ദൃശ്യങ്ങള്‍ ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം തെറ്റാണെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. അതേസമയം, അന്വേഷണത്തിന് ഇനിയും സാവകാശം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം അംഗീകരിക്കരുതെന്നും ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജിയിലാണ് ദിലീപിന്റെ മറുപടി. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം കിട്ടി മൂന്ന് മാസമായിട്ടും തുടര്‍പരിശോധന നടത്തിയില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും വിവരങ്ങള്‍ മുഴുവനായും മുംബൈയിലെ ലാബില്‍ നിന്ന് കിട്ടിയിരുന്നെന്നും ദിലീപ് ക്രൈംബ്രാഞ്ച് ആവശ്യത്തെ എതിര്‍ത്ത് കൊണ്ട് കോടതിയെ അറിയിച്ചു. ഇതിനിടെ ക്രൈംബ്രാഞ്ച് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് പിന്മാറണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

ആദ്യം മുതല്‍ ഈ കേസ് പരിഗണിച്ച് ഇടക്കാല ഉത്തരവ് ഉള്‍പ്പടെ നല്‍കിയതിനാല്‍ കേസില്‍ നിന്ന് പിന്മാറാന്‍ നിയമപരമായി സാധ്യമല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് നടിയുടെ ആവശ്യം തള്ളിയത്. കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ അതിജീവിതയ്ക്കൊപ്പമെന്ന് സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. കോടതി മേല്‍നോട്ടത്തില്‍ കേസന്വേഷണം വേണമെന്ന ആവശ്യത്തോട് എതിര്‍പ്പില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. കേസില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ നടക്കുന്നുവെന്ന അതിജീവിതയുടെ ആരോപണം തെറ്റാണ്. അതിജീവിതയുടെ ആശങ്ക പൂര്‍ണ്ണമായും മനസ്സിലാക്കുന്നുവെന്നും നീതിയുക്തമായ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

ഇതിനിടെ, കോടതിയില്‍ നിന്ന് അന്വേഷണം വേണമെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ മെമ്മറി കാര്‍ഡ് രണ്ട് തവണ തുറന്നെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ഉണ്ടായിട്ടും അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളിയ വിചാരണ കോടതി നടപടി നിയമപരമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഭവത്തില്‍ കോടതി ജീവനക്കാരെ അടക്കം ചോദ്യം ചെയ്യാനുള്ള തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും പ്രോസിക്യൂഷന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media