കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സ ചെലവ് നിഷേധിക്കുന്നത് കനത്ത അനീതി - കെ മുരളീധരന്‍ എംപി
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് നിഷേധിക്കുന്നത് അനീതിയാണെന്ന് കെ. മുരളീധരന്‍ എം.പി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ നടന്ന വിമാനാപകടത്തില്‍ 165-ഓളം പേര്‍ക്ക് നട്ടെല്ലിനുള്‍പ്പെടെ മാരകമായ പരുക്കേറ്റിട്ടുണ്ട്. ഇവരുടെ ചികിത്സാ ചെലവ് പുനഃസ്ഥാപിക്കുന്നതുവരെ യാത്രക്കാരോടോപ്പം ചേര്‍ന്ന് ശക്തമായ സമരം നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു. മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസ് ഉപരോധ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാരകമായി പരിക്കുപറ്റിയ യാത്രക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഉപരോധസമരത്തില്‍ പങ്കെടുത്തത്.
മറ്റു എംപിമാരെ കൂടി സംഘടിപ്പിച്ചുകൊണ്ട് ഉടന്‍ തന്നെ വ്യോമയാന വകുപ്പ് മന്ത്രിയെ കണ്ടു പ്രശ്‌നം ചര്‍ച്ച നടത്തും ഉദ്യോഗസ്ഥ തലത്തില്‍ നിന്നും നിഷേധത്മാകമായ നിലപാടാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.