എഐ ഇന്റര്‍നാഷണല്‍ കോളജ്ഏകദിന മെഗാ മാനെജ്മെന്റ് ഫെസ്റ്റ്
കോഴിക്കോട്: മലപ്പുറത്തെ എഐ ഇന്റര്‍നാഷണല്‍ കോളജ് ഏകദിന മെഗാ മാനെജ്മെന്റ് ഫെസ്റ്റ് 'AI inspira 2k21' സംഘടിപ്പിക്കുന്നു. നവംബര്‍ 13ന് കോളജ് ക്യാംപസില്‍ വച്ചാണ് ഫെസ്റ്റ്. ഇന്ത്യയിലെ വിവിധ അംഗീകൃത സര്‍വകലാശാലകള്‍ക്കു കീഴിലുള്ള കോളജുകളില്‍ പഠിക്കുന്ന ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കുമായാണ് ഫെസ്റ്റ് നടത്തുന്നത്. ഈ മെഗാ ഇവന്റില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപവരെ കാഷ് പ്രൈസ് നേടാവുന്ന വിവിധയിനം ആകര്‍ഷകമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
ദ ഷോട്ട് ഷോട്ട്‌സ് എന്ന പേരില്‍ ഷോട്ട് ഫിലിം കോമ്പറ്റീഷന്‍, അല്‍ ക്യൂന്‍ ഹണ്ട് എന്ന പേരില്‍ ഫാഷന്‍ ഷോ, ഫ്രീസ് യുവര്‍ മൂവ്‌മെന്റ് എന്ന പേരില്‍ ഫോട്ടോഗ്രാഫി കോണ്‍ട്‌സ്റ്റ് എന്നിവയുള്‍പ്പെടെ അഞ്ചോളം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന കോളജുകള്‍ക്ക് ഓവര്‍റോള്‍ ട്രോഫി സമ്മാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മാനെജര്‍ അജയ് വി.ജെ. അഡ്മിഷന്‍ ഓഫീസര്‍ സുഹൈല്‍, ലെയ്‌സണ്‍ ഓഫീസര്‍ സിദ്ധിഖ് നീരോത്പ്പലം എന്നിവര്‍ പങ്കെടുത്തു.