കേരളത്തിൽ സ്വര്‍ണവില താഴോട്ട്
സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് പവന് 320 രൂപയാണ് ഇടിഞ്ഞത്. വെള്ളിയാഴ്ച്ച സ്വര്‍ണവില പവന് 36,560 രൂപയും ഗ്രാമിന് 4,570 രൂപയുമായി. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ബുധനാഴ്ച്ച വില്‍പ്പനയ്ക്ക് വന്നത് (മെയ് 26). ഈ ദിവസം പവന് 36,880 രൂപയും ഗ്രാമിന് 4,610 രൂപയുമായിരുന്നു നിരക്ക്. നടപ്പു മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 35,040 രൂപയാണ് (മെയ് 1, 2 തീയതികളില്‍). മെയ് മാസം ഇതുവരെ പവന് 1,520 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചിട്ടുണ്ട്. ഏപ്രിലില്‍ 1,720 രൂപയാണ് പവന് വില കൂടിയത്. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 72 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 576 രൂപ.
ഈ വാരമാദ്യം 1,912.50 ഡോളര്‍ വരെയും സ്വര്‍ണം ഉയര്‍ന്നിരുന്നു. മറ്റു വിലയേറിയ ലോഹങ്ങള്‍ പരിശോധിച്ചാല്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.1 ശതമാനം കുറഞ്ഞ് 27.84 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ നിരക്ക് 0.1 ശതമാനം കൂടി. 1,180.81 ഡോളര്‍ നിലവാരത്തില്‍ പ്ലാറ്റിനം ഇടപാടുകള്‍ നടത്തുകയാണ്.
പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് സ്വര്‍ണം 48,460 രൂപ വില രേഖപ്പെടുത്തുന്നു. ഇടിവ് 0.25 ശതമാനം. വെള്ളിയുടെ കിലോ നിരക്ക് 0.37 ശതമാനം ഇടിഞ്ഞ് 71,453 രൂപയുമായി. ഇന്നലെ സ്വര്‍ണവും വെള്ളിയും 0.4 ശതമാനം വീതം ഇടിഞ്ഞിരുന്നു.