ശബരിമല ദര്‍ശനം; ഇത്തവണ എല്ലാവര്‍ക്കും അവസരം ലഭിക്കും


ശബരിമലദര്‍ശനം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം, ഇക്കുറി അവസരം ലഭിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. നിലയ്ക്കല്‍ കേന്ദ്രീകരിച്ച് സ്‌പോട്ട് രജിസ്‌ട്രേഷനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. വ്യാപാര സ്റ്റാളുകള്‍ക്ക് പകരം ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടെന്നാണ് നിലവില്‍ ബോര്‍ഡിന്റെ തീരുമാനം
പ്രതിദിന കൊവിഡ് ബാധയില്‍ കാര്യമായ കുറവ് വരുന്ന പക്ഷം ക്രമാനുഗതമായി ദര്‍ശനത്തിനു കൂടുതല്‍ പേരെ അനുവദിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ദിവസം 25,000 പേര്‍ക്ക് എന്ന് തീരുമാനിച്ചിരുന്നെങ്കിലും അത് 30,000 ആയി ഉയര്‍ത്തി. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. മകരവളിക്ക് അടക്കം പ്രധാന ദിവസങ്ങളിലെ ബുക്കിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നിലയ്ക്കലിലെ സ്‌പോട്ട് ബുക്കിങ്ങ് വഴി കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കും.

 
അതേസമയം, വ്യാപാര സ്ഥാപനങ്ങളില്‍ 190 എണ്ണം ലേലത്തില്‍ പോയില്ലാ എന്നത് കൊണ്ട് ആശങ്കപ്പെടേണ്ടതില്ല. പതിനഞ്ചാം തീയതിയോടെ കാര്യങ്ങള്‍ക്ക് വ്യക്ത വരും. സമാന്തര ആലോചനകള്‍ ഇല്ലെന്ന് ദേവസ്വം ബോര്‍ഡ് തുറന്നുപറയുമ്പോള്‍, അടിസ്ഥാന നിരക്കില്‍ കാര്യമായ കിഴവ് അടുത്ത ലേലത്തില്‍ ഉണ്ടാകുമെന്ന് വ്യക്തം.
കട ലേലം വഴി 2018 -19 കാലയളവിലേതുപോലെ സാമ്പത്തിക മെച്ചം ഉണ്ടാകില്ലെങ്കിലും, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പുരോഗതിതന്നെയാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media