വെയില്‍സ് കാബിനറ്റ് സെക്രട്ടറി ജെറമി മൈല്‍സ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
 



തിരുവനന്തപുരം: വെയില്‍സ് (യുകെ) ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈല്‍സ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. വരുന്ന വര്‍ഷത്തില്‍ 200 ആരോഗ്യ പ്രവര്‍ത്തകരെ കൂടി വെയില്‍സിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള  സന്നദ്ധത ക്യാബിനറ്റ് സെക്രട്ടറി ജെറമി മൈല്‍സ് മുഖ്യമന്ത്രിയെ അറിയിച്ചു. ഒരു വര്‍ഷത്തിനുളളില്‍ 350 ലധികം ആരോഗ്യപ്രവര്‍ത്തകരാണ് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലൂടെ വെയില്‍സിലെത്തിയത്. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വെയില്‍സിന്റെ ആരോഗ്യ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനം നിസ്തുലമാണെന്ന് ജെറമി മൈല്‍സ് മുഖ്യമന്തിയെ അറിയിച്ചു. ഇനിയും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെയില്‍സില്‍ അവസരങ്ങള്‍ ഉണ്ടെന്നും  അദ്ദേഹം വ്യക്തമാക്കി.  വെയില്‍സിന്റെ സഹകരണത്തിന് മുഖ്യമന്തി നന്ദി പറഞ്ഞു .


മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുമ്പ് വെയില്‍സ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വെയില്‍സിലേയ്ക്ക് ആരോഗ്യപ്രവര്‍ത്തകരെ റിക്രൂട്ട്‌ചെയ്യുന്നതിനുളള കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍  2024 മാര്‍ച്ച് ഒന്നിന് ഒപ്പുവെച്ചിരുന്നു.  'വെയില്‍സ് ഇന്‍ ഇന്ത്യ 2024' വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാപനചടങ്ങുകളുടെ ഭാഗമായിട്ടാണ് കാബിനറ്റ് സെക്രട്ടറി ജെറമി മൈല്‍സിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്. ഡിപ്ലോമാറ്റ് മിച്ച് തീക്കര്‍, ബ്രിട്ടീഷ് ഹൈകമ്മീഷന്‍ ഡെപ്യൂട്ടി മിഷന്‍ ഹെഡ് ജെയിംസ് ഗോര്‍ഡന്‍ പ്രൈവറ്റ് സെക്രട്ടറിമാരായ വില്യം തോമസ്, ജോനാഥന്‍ ബ്രൂംഫീല്‍ഡ്, നോര്‍ക്ക സെക്രട്ടറി ഡോ. കെ വാസുകി, നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശേരി, സൗത്ത് ഇന്ത്യ കണ്‍ട്രി മാനേജര്‍ ബിന്‍സി ഈശോ, എന്‍.എച്ച്.എസ്. വര്‍ക്ക് ഫോഴ്‌സ് ഇയാന്‍ ഓവന്‍, എന്നീവര്‍ മുഖ്യമന്തിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media