രാജ്യത്തെ സൂചികകൾ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. നിഫ്റ്റി 15,900വും സെൻസെക്‌സ് 53,000വും കടന്നു.
രാജ്യത്തെ സൂചികകൾ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. നിഫ്റ്റി 15,900വും സെൻസെക്‌സ് 53,000വും കടന്നു.
സെൻസെക്‌സ് 211 പോയന്റ് ഉയർന്ന് 53,162ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തിൽ 15,935ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഏഷ്യൻ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ടൈറ്റാൻ, പവർഗ്രിഡ്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, ബജാജ് ഫിൻസർവ്, മാരുതി സുസുകി, ബജാജ് ഫിനാൻസ്, സൺ ഫാർമ, ഇൻഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
നിഫ്റ്റി റിയാൽറ്റി, മീഡിയ, ഐടി, ഓട്ടോ സൂചികകൾ മികച്ച ഉയരത്തിലാണ്. അദാനി പോർട്‌സ്, അദാനി എന്റർപ്രൈസസ്, ഭാരതി എയർടെൽ, ബാർബിക്യു നേഷൻ, ഡാബർ, ഇനോക്‌സ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് തുടങ്ങി 70ഓളം കമ്പനികളാണ് ചൊവാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.