2032 ലെ ഒളിമ്പിക്‌സിന് ബ്രിസ്‌ബെയ്ന്‍ വേദിയാകും.
ടോക്യോ: 2032 ലെ ഒളിമ്പിക്‌സിന് ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്‌ബെയ്ന്‍ വേദിയാകും. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ഇതോടെ അമേരിക്കയ്ക്ക് ശേഷം മൂന്ന് വ്യത്യസ്ത നഗരങ്ങളില്‍ ഒളിമ്പിക്‌സിന് വേദിയാകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറി. മെല്‍ബണും സിഡ്‌നിക്കും ശേഷം ഒളിമ്പിക്‌സിന് വേദിയാകുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ നഗരമാണ് ബ്രിസ്‌ബെയ്ന്‍.
നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ബ്രിസ്ബെയ്ന്‍ കഴിഞ്ഞ മാസമാണ് എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ അംഗീകാരം നേടിയത്. അതേസമയം, ഇന്‍ഡൊനീഷ്യ, ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ്, ചൈന, ദോഹ, ജര്‍മ്മനിയുടെ റുര്‍ വാലി മേഖല എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങള്‍ 2032-ലെ ഗെയിംസ് നടത്താന്‍ പരസ്യമായി താത്പര്യം പ്രകടിപ്പിച്ചിരുന്നു.