വിവാദങ്ങള്‍ ഖേദത്തോടെ അവസാനിപ്പിക്കുന്നു; 
അലോപ്പതി വിരുദ്ധ പ്രസ്താവന പിന്‍വലിച്ച് ബാബാ രാംദേവ്


ദില്ലി:അലോപ്പതി വിരുദ്ധ പ്രസ്താവന പിന്‍വലിച്ച് വിവാദ യോഗ ഗുരു ബാബാ രാംദേവ്. കൊവിഡ് മരണങ്ങളെക്കാള്‍ കൂടുതല്‍ ആധുനിക വൈദ്യചികിത്സയിലൂടെയുണ്ടായിട്ടുണ്ടെന്നായിരുന്നു രാം ദേവിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

ഇതോടെ താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നതായി യോഗാഗുരു ട്വീറ്റ് ചെയ്തു. ഹര്‍ഷവര്‍ധന്റെ കത്ത് ലഭിച്ചു. ഈ സന്ദര്‍ഭത്തില്‍, വ്യത്യസ്ത ചികിത്സകളിലെ വൈരുദ്ധ്യം സംബന്ധിച്ച എല്ലാ വിവാദങ്ങളും ഖേദത്തോടെ അവസാനിപ്പിക്കുകയാണ്. തന്റെ പ്രസ്താവന പിന്‍വലിക്കുന്നതായും രാം ദേവ് ട്വീറ്റില്‍ പറഞ്ഞു.

നേരത്തെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും പിന്‍ വലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടു. അലോപ്പതി മരുന്നുകള്‍ രാജ്യത്തെ കോടിക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്. കൊവിഡ് മുന്നണിപ്പോരാളികളുടെ ആത്മധൈര്യം ചോര്‍ത്തുന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് രാം ദേവിനു നല്കിയ കത്തില്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. രാം ദേവിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media