മലബാര്‍ മില്‍മയുടെ പ്രവര്‍ത്തനം പ്രശംസനീയം മന്ത്രി
 


 
കോഴിക്കോട്:  മലബാര്‍ മില്‍മയുടെ   അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തിന്റെയും  2025 വാര്‍ഷിക പദ്ധതിയുടേയും ഉദ്ഘാടനം കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍   ക്ഷീര വികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിച്ചു. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി  അധ്യക്ഷത വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. 

മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും നല്‍കുന്ന ധനസഹായവും ഇതര ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു.  ലഭിക്കുന്ന ലാഭം ക്ഷീര കര്‍ഷകരിലേക്കു തന്നെ അധികപാല്‍വിലയായും കാലിത്തീറ്റ സബ്സിഡിയായും മലബാര്‍ മില്‍മ തിരിച്ചു നല്‍കുകയാണ്. 100 കോടി രൂപയാണ് അധിക പാല്‍വില, കാലിത്തീറ്റ സബ്സിഡി, മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം  മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്കു നല്‍കിയത്.   അതു കൊണ്ടു തന്നെ മില്‍മയെ പ്രോത്സാഹിപ്പിക്കേണ്ടത് ഓരോ ക്ഷീര കര്‍ഷകന്റെയും കടമയാണ്. കൂടുതല്‍ പാല്‍ മില്‍മയിലേക്കു നല്‍കുവാന്‍ ക്ഷീര കര്‍ഷകര്‍ തയ്യാറാവണം. 136 കോടി രൂപ ചിലവഴിച്ചാണ് മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി മലബാര്‍ മില്‍മ നിര്‍മ്മിച്ചത്. ഇതിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ പാല്‍ ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 
 
 'ക്ഷീര സുമംഗലി' സമ്മാന വിതരണം, സ്വായന്തനം പദ്ധതി, കര്‍ഷക സഹായ പദ്ധതി എന്നിവയുടെ ആനുകൂല്യ വിതരണം എന്നിവ മന്ത്രി ചിഞ്ചു റാണിയും വെറ്ററിനറി ആശ്രയ മെഡിക്കല്‍ സ്റ്റോറിനുള്ള ധനസഹായം, പ്രളയ ഇന്‍ഷ്വറന്‍സ് ക്ലെയിം തുക എന്നിവ തോട്ടത്തില്‍   രവീന്ദ്രന്‍ എംഎല്‍എയും വിതരണം ചെയ്തു. ക്ഷീര കര്‍ഷകര്‍ക്കുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് വിതരണം ബാങ്ക് ജനറല്‍ മാനേജര്‍  പ്രദീപ് പത്മനും  ക്ഷീരമിത്ര ഇന്‍ഷ്വറന്‍സ് ക്ലെയിം തുക  വിതരണം  ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥും  നിര്‍വ്വഹിച്ചു. മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് മലബാര്‍ മില്‍മയുടെ  വാര്‍ഷിക പദ്ധതികള്‍ വിശദീകരിച്ചു. മില്‍മ ഭരണ സമിതി അംഗങ്ങളായ പി. ശ്രീനിവാസന്‍ സ്വാഗതവും പി.പി. നാരായണന്‍ നന്ദിയും പറഞ്ഞു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media