ദില്ലിയിലെ വായു മലിനീകരണം; സ്‌കൂളുകളും
കോളേജുകളും അടച്ചു;നിര്‍മാണങ്ങള്‍ക്ക് വിലക്ക്
ദില്ലി: ദില്ലിയിലെ സ്‌കൂളുകളും കോളേജുകളും ഒരറിയിപ്പ് ഉണ്ടാകും വരെ തുറക്കരുതെന്ന് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍. വായു മലിനീകരണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. സ്വകാര്യ സ്ഥാപനങ്ങള്‍ 50% വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണം. ട്രക്കുകള്‍ക്കും, പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കും ദില്ലി നഗരത്തില്‍ ഓടാന്‍ അനുമതിയില്ല. നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഈ മാസം 21 വരെ വിലക്ക് ഏര്‍പ്പെടുത്തി.സര്‍ക്കാര്‍ നടത്തുന്ന അടിയന്തര പ്രാധാന്യമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മാത്രം അനുമതി നല്‍കിയിട്ടുണ്ട്. ഹരിയാന, രാജസ്ഥാന്‍ ,ഉത്തര്‍പ്രദേശ് സര്‍ക്കാരുകളും നിര്‍ദ്ദേശം പാലിക്കണമെന്നും എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ അറിയിച്ചു.