മാറ്റമില്ലാതെ ഇന്ധന വില
വ്യാഴാഴ്ച്ച ഇന്ധനവില മാറിയില്ല. രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോള്‍ ലീറ്ററിന് 95.56 രൂപയും ഡീസല്‍ ലീറ്ററിന് 86.47 രൂപയുമായി വില തുടരുന്നു. മുംബൈയില്‍ 1 ലീറ്റര്‍ പെട്രോളിന് 101.76 രൂപയാണ് നിരക്ക്. ഡീസല്‍ നിരക്ക് 94 രൂപയും. മെയ് ആദ്യവാരത്തിന് ശേഷം 20 തവണയാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലം രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിന് വഴിയൊരുക്കുന്നു. ഇന്ധനങ്ങള്‍ക്ക് കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന ഉയര്‍ന്ന നികുതിയും വില കുത്തനെ ഉയരാനുള്ള കാരണമാണ്. നിലവില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ പെട്രോള്‍ വില 100 രൂപ കടന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ് പണപ്പെരുപ്പം കൂട്ടുമെന്ന ആശങ്ക സാമ്പത്തിക വിദഗ്ധര്‍ അറിയിക്കുന്നുണ്ട്.