ലക്ഷദ്വീപിലെ കൊവിഡ് പ്രോട്ടോകോള്‍ പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ലക്ഷദ്വീപിലെ കൊവിഡ് പ്രോട്ടോകോള്‍ പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹരജികള്‍ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്.
ദ്വീപ് നിവാസികളാണ് കൊവിഡ് പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിച്ചത്. പ്രോട്ടോകോളില്‍ വരുത്തിയ പരിഷ്‌കാരങ്ങളല്ല രോഗ വ്യാപനത്തിന് കാരണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം കോടതി അംഗീകരിച്ചു.
നേരത്തെ ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ലക്ഷദ്വീപില്‍ ഇപ്പോള്‍ നടത്തുന്ന ഭരണപരിഷ്‌കാരങ്ങള്‍ ദ്വീപിലെ സാധാരണ ജനതയുടെ സൈ്വര്യ ജീവിതത്തിന് തടസം നില്‍ക്കുന്നതും പാരമ്പര്യമായി കിട്ടിയ അവകാശങ്ങളെ തച്ചുടയ്ക്കുന്നതാണ് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഹരജികളില്‍ പ്രതിപാദിക്കുന്നത്.