തങ്ക അങ്കിയുമായി രഥഘോഷയാത്ര പുറപ്പെട്ടു


പന്തളം: മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കിയുമായി രഥഘോഷയാത്ര ആറന്മുളയില്‍ നിന്ന് പുറപ്പെട്ടു. വിവിധയിടങ്ങളിലെ സ്വീകരണത്തിന് ശേഷം 25 ന് പമ്പയില്‍ എത്തുന്ന തകയങ്കി ശരംകുത്തിയില്‍ നിന്ന് ആചാരപൂര്‍വം സന്നിധാനത്തേക്ക് ആനയിക്കും. ശനിയാഴ്ച വൈകിട്ടാണ് അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. 26 ന് മണ്ഡല പൂജക്ക് ശേഷം ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട മുപ്പതാം തീയതി വൈകിട്ടാണ് വീണ്ടും തുറക്കുക.

73 കേന്ദ്രങ്ങളില്‍ നിന്നുള്ള സ്വീകരണങ്ങളാണ് തങ്ക അങ്കി ഏറ്റുവാങ്ങുക. കഴിഞ്ഞ തവണ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ആളും ആരവവും ഇല്ലാതെയായിരുന്നു തങ്ക അങ്കി ഘോഷയാത്ര. എന്നാല്‍, ഇത്തവണ നിയന്ത്രണങ്ങളില്‍ ഇളവുള്ളതിനാല്‍ ആഘോഷപൂര്‍വവമാണ് യാത്ര നടക്കുന്നത്. സായുധ പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ യാത്രയെ അനുഗമിക്കുന്നുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media