ഓഹരി സൂചികകള്‍ എക്കാലത്തെയും നേട്ടത്തില്‍; സെന്‍സെക്‌സ് 55,000വും നിഫ്റ്റി 16,400 നും മുകളിലായി
മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍. ഇതാദ്യമായി സെന്‍സെക്സ് 55,000വും നിഫ്റ്റി 16,400ഉം മുകളിലായി. സെന്‍സെക്സ് 200 പോയന്റ് നേട്ടത്തില്‍ 55,044ലിലും നിഫ്റ്റി 57 പോയന്റ് 16,421ലുമാണ് വ്യാപാരം ആരംഭിച്ചത്. വിലക്കയറ്റ നിരക്കില്‍ കുറവുണ്ടായതും ആഗോള കാരണങ്ങളുമാണ് വിപണിയിലെ കുതിപ്പിന് പിന്നില്‍.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, ആക്സസ് ബാങ്ക്, ഐടിസി, ടിസിഎസ്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് ഇന്ന് നേട്ടത്തില്‍.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആര്‍ബിഐയുടെ 'അപ്പര്‍ സര്‍ക്യൂട്ട്'ആയ ആറ് ശതമാനത്തിന് താഴെ 5.59ശതമാനത്തിലെത്തിയതാണ് വിപണിയെ സ്വാധീനിച്ചത്. കഴിഞ്ഞ രണ്ട് മാസങ്ങളിലും ആറ് ശതമാനത്തിന് മുകളിലായിരുന്നു വിലക്കയറ്റ നിരക്ക്.
ബര്‍ഗര്‍കിങ് ഇന്ത്യ, ഡിഎച്ച്എഫ്എല്‍, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, ഗ്രാസിം, ഒഎന്‍ജിസി, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ഇന്ന് പുറത്തുവിടുന്നത്.