ആസ്ഥാനമന്ദിരം യെസ് ബാങ്കിന് കൈമാറി അനിൽ അംബാനി .
റിലയന്‍സ് ഇന്‍ഫ്രയുടെ മുംബൈയിലെ ഹെഡ്ക്വാട്ടേഴ്‌സ് വിറ്റു. 1200 കോടി രൂപയ്ക്ക് യെസ് ബാങ്കിനാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. ബാങ്ക് കോര്‍പ്പറേറ്റ് കെട്ടിടം ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആക്കുകയും ചെയ്തു. യെസ് ബാങ്കില്‍ നിന്നും റിലയന്‍സ് ഇന്‍ഫ്രയെടുത്ത കടം തിരിച്ചടയ്ക്കുന്നതിന്റെ ഭാഗമായാണ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിറ്റൊഴിച്ചിരിക്കുന്നത്.
ഈ വില്‍പ്പനയോടെ യെസ് ബാങ്കിലേക്കുള്ള കമ്പനിയുടെ കട ബാധ്യത 2000 കോടിയായി കുറഞ്ഞു. ഈ വര്‍ഷം ജനുവരിക്ക് ശേഷം മൂന്ന് പ്രധാനപ്പെട്ട ആസ്ഥികളാണ് റിലയന്‍സ് ഇന്‍ഫ്ര വിറ്റൊഴിച്ചത്. വില്‍പ്പനയിലൂടെ ലഭിക്കുന്ന മുഴുവന്‍ വരുമാനവും യെസ് ബാങ്കിന്റെ കടം തിരിച്ചടയ്ക്കാന്‍ വിനിയോഗിക്കുമെന്ന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ അറിയിച്ചു. വില്‍പ്പനയുടെ കാര്യം പത്രക്കുറിപ്പിലൂടെയാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നേരത്തെ ആസ്ഥാനമന്ദിരം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട്, യെസ് ബാങ്ക് നോട്ടീസ് അയച്ചിരുന്നു. 21,432 സക്വയര്‍ മെട്രോ പ്ലോട്ടില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് അനില്‍ അംബാനിയുടെ കമ്പനി ആസ്ഥാനം. മുംബൈ വിമാനത്താവളത്തിന് സമീപമാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.