ലോക്ക്ഡൗണ്‍ കാലത്ത് ഭീമന്‍ ഒരു അക്വേറിയം; ചെലവ് 20 ലക്ഷം രൂപയിലേറെ
കൊവിഡ് കാലത്ത് ബോറഡിയുമായി വീട്ടില്‍ ഇരുന്നപ്പോള്‍ തോന്നിയ ഒരു ആശയം.. കൊവിഡിന് ശേഷം വിനോദസഞ്ചാരികളെ വീട്ടിലേക്ക് ആകര്‍ഷിച്ചാലോ എന്ന്. ഇതിനായി തന്റെ വീടു തന്നെ കിടിലന്‍ അക്വേറിയമാക്കി മാറ്റിയിരിക്കുകയാണ് ഒരാള്‍. 47-കാരനായ ജാക്ക് തന്റെ വീട് വമ്പന്‍ അക്വേറിയമാക്കി മാറ്റിയത്, ഏഴ് അടി ആഴത്തില്‍ ഒന്‍പത് ടാങ്കുകളാണ് തീര്‍ത്തിരിക്കുന്നത്.
മത്സ്യങ്ങളെ മണിക്കൂറുകളോളം നോക്കിനിന്നാല്‍ ഒന്നും ജാക്കിന് ബോറഡിക്കില്ല. ടെലിവിഷന്‍ ഇഷ്ടമില്ലാത്ത ഇദ്ദേഹം വീട്ടില്‍ ടിവി വാങ്ങി വെച്ചിട്ടില്ല. നേരമ്പോക്ക് അക്വേറിയങ്ങള്‍ തന്നെ. പത്താം വയസ്സു മുതല്‍ തുടങ്ങിയതാണ് ജാക്കിന് മത്സ്യങ്ങളോടുള്ള സ്‌നേഹം . ബ്ലാക്ക്പൂളിലെ അക്വേറിയം സന്ദര്‍ശിച്ച് നേടിയ ഗോള്‍ഡ് ഫിഷിനെ വളര്‍ത്തിയായിരുന്നു തുടക്കം. 20,000 യൂറോയിലേറെ ചെലവഴിച്ചാണ് നോട്ടിംഗ്ഹാമിലെ വീട്ടില്‍ ഒടുവില്‍ പടുകൂറ്റന്‍ അക്വേറിയം തീര്‍ത്തത്. വീടിന്റെ മൂന്ന് ഭിത്തികള്‍ നീക്കിയാണ് അക്വേറിയം തീര്‍ത്തത്. 50 വലിയ പെര്‍ച്ച് മത്സ്യങ്ങളും മറ്റ് അനേകം ചെറു മത്സ്യങ്ങളും അക്വേറിയത്തിലുണ്ട്. കിലോഗ്രാമിന് 210 രൂപയിലേറെ വിലയുള്ള മത്സ്യങ്ങളാണിവ.
ഏഴ് അടി ടാങ്കിലെ അക്വേറിയം കൂടാതെ ഈ വീട്ടില്‍ മറ്റ് രണ്ട് വലിയ ടാങ്കുകളും സജ്ജീകരിച്ചിട്ടുണ്ട്. ജാക്കിന്റെ സുഹൃത്തുക്കളുമുണ്ട് ഇവിടെ മത്സ്യ നിരീക്ഷണത്തിന് . തുടക്കത്തില്‍ സേവനങ്ങള്‍ സൗജന്യമാണ്. ജപ്പാനിലെ ഹിപൊപൊ പപ്പ കഫെയാണ് ജാക്കിന് ഏറെ ഇഷ്ടമുള്ള അക്വേറിയം. 1.8 കോടി രൂപയോളം ചെലവില്‍ നിര്‍മിച്ചിരുന്ന അക്വേറിയം നിരവധി പേരെയാണ് ദിവസേന ആകര്‍ഷിക്കുന്നത്. പടുകൂറ്റന്‍ അക്വേറിയത്തില്‍ ഒട്ടേറെ കൗതുകങ്ങള്‍ ഉണ്ട്. മത്സ്യങ്ങളും ആമകളും ഒക്കെ ഇതിനുള്ളില്‍ സജ്ജീകരിച്ചിരിക്കുന്ന വാഷ്‌റൂം ഉപയോഗിക്കുന്നത് സന്ദര്‍ശകര്‍ക്ക് കാണാം.