പൂജ ഖേദ്കറിനെതിരെ യുപിഎസ്‌സി  നടപടി തുടങ്ങി
 


ദില്ലി: ഐഎഎസ് നേടാന്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൂജ ഖേദ്കറിനെതിരെ നടപടി തുടങ്ങി യുപിഎസ്സി. പൂജ ഖേദ്കറിന്റെ ഐഎസ് റദ്ദാക്കും. പരീക്ഷയ്ക്കുള്ള അപേക്ഷയില്‍ തന്നെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. പൂജയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി യുപിഎസ്സി അറിയിച്ചു,

ഭാവിയില്‍ പരീക്ഷകള്‍ എഴുതാന്‍ അനുവദിക്കില്ലെന്നും അതിനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും യുപിഎസ്സി വ്യക്തമാക്കി. 2022 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ ഇവര്‍ സര്‍വീസില്‍ പ്രവേശിക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമായി നിര്‍മ്മിച്ചുവെന്നാണ് ആരോപണം. കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ യു.പി.എസ്.സി. പരീക്ഷയെഴുതിയത്. തുടര്‍ച്ചയായ വിവാദങ്ങളെത്തുടര്‍ന്ന് പൂജയുടെ പരിശീലനം അവസാനിപ്പിച്ച് മസൂറിയിലെ ഐ.എ.എസ്. പരിശീലനകേന്ദ്രത്തിലേക്ക് മടക്കിവിളപ്പിച്ചിരുന്നു.

പരിശീലനത്തില്‍ പ്രവേശിച്ചതിന് പിന്നാലെ വി.ഐ.പി. പരിഗണന ആവശ്യപ്പെട്ടതാണ് വിവാദങ്ങളിലേക്ക് വഴിതെളിച്ചത്. പൂജയുടെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമാണന്ന് ആരോപണമുണ്ടായിരുന്നു. പുണെ കളക്ടറോട് കാറും ഔദ്യോഗിക ബംഗ്ലാവും പൂജ ആവശ്യപ്പെട്ടിരുന്നു. പൂജയ്‌ക്കെതിരേ കേന്ദ്രത്തിന്റെ അന്വേഷണവും നടക്കുന്നുണ്ട്. തനിക്കെതിരേ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും താന്‍ വ്യാജവാര്‍ത്തയുടെ ഇരയാണെന്നുമായിരുന്നു പൂജ ഖേദ്കറിന്റെ പ്രതികരണം.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media