സംസ്ഥാനത്തെ ഏഴ് സംരംഭങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം



തിരുവനന്തപുരം: രാജ്യത്തെ മികച്ച സംരംഭകര്‍ക്കുളള കോസിഡിസി (കൗണ്‍സില്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) അവാര്‍ഡിന് കേരളത്തില്‍ നിന്നുളള ഏഴ് സംരംഭങ്ങള്‍ അര്‍ഹത നേടി. ജെന്റോബോട്ടിക്സ് സീവേജ് ക്ലീനിംഗ് റോബോര്‍ട്സ്, എംവീസ് ആര്‍ട്ടിഫിഷ്യല്‍ ലിംബ്സ്, അക്ഷയ പ്ലാസ്റ്റിക്സ്, വൈത്തിരി റിട്രീറ്റ് റിസോര്‍ട്ട്, ക്യാമിലോട് ഹോസ്പിറ്റാലിറ്റി, വിജയ് ട്രഡീഷണല്‍ ആയുര്‍വേദിക് തെറാപ്പി സെന്റര്‍ എന്നിവരാണ് നേട്ടം കൊയ്ത സംരംഭങ്ങള്‍.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ (കെഎഫ്സി) ധനസഹായത്തോടെയാണ് ഏഴ് സംരംഭങ്ങളും പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ സംസ്ഥാന തല ധനകാര്യ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കോസിഡിസി. പുതുച്ചേരിയില്‍ നടന്ന ചടങ്ങില്‍ പുതുച്ചേരി ആഭ്യന്തര മന്ത്രി എ നമശിവായം അവാര്‍ഡുകള്‍ നല്‍കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media