കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ കോതിയില്‍ ആരംഭിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റ്ിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുവാന്‍ ഹൈക്കോടതി ഉത്തരവ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് കോടതിയുടെ അന്തിമ വിധി വരേണ്ടതുണ്ട്. കേസിന്റെ തുടര്‍വാദം മെയ് 18ന് നടക്കും.
പദ്ധതിയെ ചോദ്യം ചെയ്ത് അബ്ദുള്ളക്കോയ, ഫൈസല്‍ പള്ളിക്കണ്ടി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ തത് സ്ഥിതി തുടരമെണമെന്ന് ഹൈക്കോടതി മാര്‍ച്ച് 17ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്മേല്‍ മാര്‍ച്ച് 28ന് കോര്‍പ്പറേഷന്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ഹൈക്കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.