രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് കേരളത്തില്‍
കണ്ണൂരില്‍ 35.6 ഡിഗ്രി സെല്‍ഷ്യസ്
കോഴിക്കോട്: സംസ്ഥാനത്ത് മഴ മാറി മാനം തെളിഞ്ഞതോടെ വെയിലിനെ പേടിക്കേണ്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂടുള്ള സ്ഥലമായി കേരളം ഈ ദിവസങ്ങളില്‍ മാറുകയാണ്. ഇന്നത്തെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂരില്‍ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില. നിലവിലെ സാഹചര്യത്തില്‍ പകല്‍സമയങ്ങളില്‍ ചൂട് കൂടുമെന്നാണ് അറിയിപ്പ്.സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത ദിസങ്ങളിലും മഴ വിട്ടു നില്‍ക്കാനാണ് സാധ്യത. എങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴ കിട്ടിയേക്കും.