ഒരു ബര്‍ഗറിന്റെ വില മൂന്നേ മുക്കാല്‍ ലക്ഷം
ഒരു ബര്‍ഗറിന്റെ വില മൂന്നേ മുക്കാല്‍ ലക്ഷം
ലോകത്തിലെ ഏറ്റവും വിലകൂടിയ ബര്‍ഗറിനെപ്പറ്റി അറിയാം. ഡച്ച് ഷെഫ് ആയ റോബര്‍ട്ട് ജാന്‍ ഡി വീന്‍ ആണ് ലോകത്തിലെ ഏറ്റവും വിലയേറിയ ബര്‍ഗര്‍ അടുത്തിടെ തയ്യാറാക്കിയത്. ഡി ഡാല്‍ട്ടണ്‍സ് ഡൈനര്‍ എന്ന ഭക്ഷണശാല നടത്തുന്ന റോബര്‍ട്ട് ലോകത്തിലെ ഏറ്റവും വിലയുള്ള ബര്‍ഗറിന് ഒരു പേരും നല്‍കിയിട്ടുണ്ട്, ദി ഗോള്‍ഡന്‍ ബോയ്. ഒരൊറ്റ കഷണത്തിന് 5,000 ഡോളര്‍, ഏകദേശം 3,75,000 രൂപയാണ് വില.
ലോകത്തിലെ ഏറ്റവും വിലയുള്ള ഭക്ഷണ വിഭവങ്ങളാണ് ദി ഗോള്‍ഡന്‍ ബോയ് ബര്‍ഗറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷിക്കാവുന്ന സ്വര്‍ണ്ണം കൊണ്ടുള്ള ഇലകള്‍, കുങ്കുമം, വാഗ്യു ബീഫ്, കാവിയാര്‍ എന്നിങ്ങനെയുള്ള ചേരുവകളാണ് ദി ഗോള്‍ഡന്‍ ബോയ് ബര്‍ഗറിന്റെ വില ഇത്രയും കൂട്ടുന്നത്.
റോബര്‍ട്ട് ജാന്‍ ഡി വീന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ദി ഗോള്‍ഡന്‍ ബോയ് ബര്‍ഗറിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ''ഒരു ലോക റെക്കോര്‍ഡ് തകര്‍ക്കുന്നത് എന്റെ ഒരു ബാല്യകാല സ്വപ്നമായിരുന്നു. അത് നേടിയത് അതിശയകരമായി തോന്നുന്നു,'' എന്നാണ് റോബര്‍ട്ട് പറയുന്നത്.