ുംബൈ: ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ഈ മാസം ആറിന് അര്‍ധരാത്രി തുടങ്ങും. ഓഗസ്റ്റ് 10 വരെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുന്‍നിര ഇ കൊമേഴ്‌സ് കമ്പനികളായ ആമസോണും, ഫ്‌ലിപ്കാര്‍ട്ടും വന്‍ ഓഫര്‍ വില്‍പനയാണ് നടത്തുന്നത്.
ഫോണുകള്‍, ഇലക്ട്രോണിക്‌സ്, ലാപ്ടോപ്പുകള്‍, ക്യാമറകള്‍, ഫാഷന്‍, സൗന്ദര്യ വസ്തുക്കള്‍, ടിവികള്‍, വീട്ടുപകരണങ്ങള്‍, ദൈനംദിന ആവശ്യവസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ മികച്ച ഓഫര്‍ വിലയില്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം വിലക്കിഴിവ് ലഭിക്കും.
ആമസോണ്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് 1000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. പ്രൈം ഉപഭോക്താക്കള്‍ക്ക് അഡ്വാന്റേജ്-ജസ്റ്റ് ഫോര്‍ പ്രൈം പ്രോഗ്രാം വഴി സാധനങ്ങള്‍ വാങ്ങാം. ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡിലൂടെ നോ കോസ്റ്റ് ഇഎംഐയും ലഭ്യമാകും. ഓഫര്‍ സമയത്ത് സാധനങ്ങള്‍ വാങ്ങുമ്പോള്‍ എക്‌സ്‌ചേഞ്ച് വഴി 13000 രൂപ വരെ കിഴിവ് നേടാനാകും.
സെലക്ട് ചെയ്യുന്ന ഉല്പന്നങ്ങളില്‍ ചില ഓഫറുകളും സെയില്‍ ഇവന്റില്‍ രാത്രി എട്ടു മണി മുതല്‍ അര്‍ധരാത്രി വരെ ലഭിക്കുന്ന പരിമിതകാല ഡീലുകളും ഉണ്ടാകും. സ്മാര്‍ട് ഫോണുകള്‍ക്കും ആക്സസറികള്‍ക്കും 40 ശതമാനത്തോളം ഓഫര്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഓഫര്‍ നല്‍കുന്ന ഫോണുകളുടെ പേരുകളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഫോണുകളെ കൂടാതെ ലാപ്‌ടോപ്പുകള്‍ക്കും ആമസോണ്‍ ഡീലുകളും ഓഫറുകളും ലഭിക്കും. എക്കോ സ്പീക്കറുകള്‍, കിന്‍ഡില്‍ ഇ-റീഡറുകള്‍, ഫയര്‍ ടിവി സ്റ്റിക്ക് തുടങ്ങിയവയ്ക്കും ഡിസ്‌ക്കൗണ്ട് ലഭിക്കും. ഹെഡ്ഫോണുകള്‍ക്ക് 75 ശതമാനവും ലാപ്ടോപ്പുകള്‍ക്ക് 40 ശതമാനവും ടാബ്ലെറ്റുകള്‍ക്ക് 45 ശതമാനവും ഓഫര്‍ ലഭിക്കും. ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിനായിപ്രത്യേകം മൈക്രോസൈറ്റ് തന്നെ സജ്ജമാക്കിയിരിക്കുകയാണ് ആമസോണ്‍ .ലഭ്യമായ വിവരങ്ങള്‍ പ്രകാരം വ്യത്യസ്ത വിഭാഗങ്ങളിലെ 1000 ബ്രാന്‍ഡുകളിലായി 80 ശതമാനം വരെ ഓഫറുകള്‍ ലഭ്യമാക്കും.