കസവുമുണ്ടും ജുബ്ബയും, കേരള വേഷത്തി്ല്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ
 


കൊച്ചി:  കേരളീയ വേഷത്തില്‍ കൊച്ചിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കസവുമുണ്ടും ജൂബ്ബയും ഷാളും ധരിച്ചാണ് അദ്ദേഹം റോഡ് ഷോയില്‍ പങ്കെടുക്കുന്നത്. പ്രധാന മന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ്‌ഷോയാണ് ഇത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയിരിക്കുന്നത്. നാളെ തിരുവനന്തപുരത്ത് വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. 
കൊച്ചി വെണ്ടുരുത്തി പാലം മുതല്‍ തേവര എസ് എച്ച് കോളേജ് വരെയാണ്  റോഡ് ഷോ നടന്നത്.  തുടര്‍ന്ന് യുവം 2023 സംവാദത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു. പ്രധാനമന്ത്രിയെ കാണാന്‍ ആയിരങ്ങളാണ് കൊച്ചിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. കൊച്ചി നഗരത്തില്‍ കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കാല്‍നടയായിട്ടാണ് പ്രധാനമന്ത്രി റോഡ് ഷോ ആരംഭിച്ചത്.  റോഡിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു മോദി. നിരവധി പ്രമുഖരാണ് യുവം  വേദിയില്‍ എത്തിയത്. 

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media