ലക്ഷദ്വീപ് ജനതയുടെ വിശ്വാസത്തെയും 
സംസ്‌കാരത്തെയും തകര്‍ക്കരുത്: സമസ്ത


കോഴിക്കോട്: കേരളവുമായി സംസ്‌കാരികപരമായും ഭാഷാപരമായും ഇഴയടുപ്പത്തിലുള്ള നാടാണ് ലക്ഷദ്വീപ്. കേന്ദ്രഭരണപ്രദേശമായ അവിടെ പുതുതായി നിയമിക്കപ്പെട്ട അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ജനജീവിതത്തെ തടസ്സപ്പെടുത്തുന്നതും അവരുടെ ഉപജീവന മാര്‍ഗ്ഗത്തെയും സ്വത്വത്തെ തന്നെയും ഇല്ലാതാക്കുന്നതുമായ ഇടപെടലുകള്‍ നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജന.സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും അറിയിച്ചു.
തദ്ദേശീയരായ ജനങ്ങളുടെ അവകാശങ്ങളെയും സാധാരണ ജീവിതത്തെയും അട്ടിമറിക്കുന്നതാണ് പല നടപടികളും. രാജ്യത്തെ തന്നെ ഏറ്റവും സമാധാനപരമായി കഴിഞ്ഞിരുന്ന ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാരും അഡ്മിനിസ്‌ട്രേറ്ററും പിന്മാറണമെന്നും ഇരുവരും ആവശ്യപ്പെട്ടു. മദ്യ രഹിത പ്രദേശമായിരുന്ന ദ്വീപില്‍ ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകള്‍ക്ക് അനുമതികൊടുത്തു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കി. രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്താനും നീക്കമുണ്ട്. ഇതെല്ലാം ലക്ഷദ്വീപിന്റെ തനതായ ജനജീവിതത്തെ വെല്ലുവിളിക്കുന്ന നടപടികളാണ്. ദ്വീപ് നിവാസികളുടെ വിശ്വാസത്തെയും സംസ്‌കാരത്തെയും തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ഭരണകൂടം പിന്മാറണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media