തിരുവോണം ബമ്പര്‍; കോടിപതി ആരെന്ന ആകാംഷയില്‍ കേരളം


കൊച്ചി : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ കഴിഞ്ഞ ദിവസമാണ് നറുക്കെടുപ്പ് നടന്നത്. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വില്‍പ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. ഭാഗ്യനമ്പര്‍ പുറത്തുവന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആ ഭാഗ്യശാലി ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

മീനാക്ഷി ലോട്ടറീസില്‍ നിന്നും വിറ്റുപോയ ടിക്കറ്റിന് ആറാം സമ്മാനവും ഒരു സമാശ്വാസ സമ്മാനവും ലഭിച്ചിരുന്നു. വിമുക്ത ഭടന്‍ ആയ വിജയന്‍ പിള്ളയ്ക്ക് ആണ് മീനാക്ഷി ലോട്ടറി ഏജന്‍സിയില്‍ നിന്ന് വാങ്ങിയ ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്. ഇവരെല്ലാം വന്ന് പണം വാങ്ങിയെങ്കിലും പന്ത്രണ്ട് കോടിയുടെ ഭാഗ്യവാന്‍ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. ഈ കോടിപതിയെ കാത്തിരിക്കുകയാണ് കേരളക്കരയും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media