റെക്കോര്‍ഡ് നേട്ടവുമായി കോള്‍ ഇന്ത്യ
കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള ഖനന സംസ്‌കരണ കമ്പനിയായ കോള്‍ ഇന്ത്യ മെയ് മാസത്തില്‍ കല്‍ക്കരി വില്‍പന 55 ദശലക്ഷം ടണ്‍.
കൊവിഡ് കാലഘട്ടത്തിന് മുമ്പുണ്ടായിരുന്ന വില്‍പനയേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയില്‍. കല്‍ക്കരി ഖനനവും സംസ്‌കരണവും ആണ് കോള്‍ ഇന്ത്യ ലിമിറ്റഡ് ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദകരും കോള്‍ ഇന്ത്യ തന്നെയാണ്. പുതിയൊരു റെക്കോര്‍ഡിലാണ് കോള്‍ ഇന്ത്യ എത്തി നില്‍ക്കുന്നത്. മെയ് മാസത്തില്‍ റെക്കോര്‍ഡ് അളവിലാണ് കല്‍ക്കരി ഓഫ്ടേക്ക് നടത്തിയിരിക്കുന്നത്.
മെയ് മാസത്തില്‍ കോള്‍ ഇന്ത്യയുടെ കല്‍ക്കരി ഖനനത്തിലും വില്‍പനയിലും വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചത്. 55 ദശലക്ഷം ടണ്‍ ആണ് വിറ്റത്. ഇതൊരു സര്‍വ്വകാല റെക്കോര്‍ഡ് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് മാസത്തിലെ കല്‍ക്കരി ഉത്പാദനം 41.7 ദശലക്ഷം ടണ്‍ ആണ്.
കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത്തവണ സപ്ലൈ 38 ശതമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം വൈദ്യുതി ഉത്പാദനത്തിനുള്ള കല്‍ക്കരി ഡിമാന്‍ഡ് കുറഞ്ഞിരുന്നു.
കൊവിഡിന്റെ ഒന്നാം തരംഗ കാലത്ത് വില്‍പനയിലും ഉത്പാദനത്തിലും വലിയ കുറവ് വന്നിരുന്നു. 2020 മെയ് മാസത്തില്‍ കല്‍ക്കരി ഉത്പാദനം 41.3 ദശലക്ഷം ടണ്‍ ആയിരുന്നു. വില്‍പന 40 ദശലക്ഷം ടണ്‍ ആയിരുന്നു. ഈ പ്രതിസന്ധി ഇപ്പോള്‍ കോള്‍ ഇന്ത്യ മറികടക്കുകയാണ്.
ഈ സാമ്പത്തിക വര്‍ഷം കോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത് 670 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദനം ആണ്. അതില്‍ 545 ദശലക്ഷം ടണ്‍ കല്‍ക്കരിയും വൈദ്യുതോത്പാദന കമ്പനികള്‍ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോള്‍ ഇന്ത്യയുടെ പ്രധാന ഉപഭോക്താക്കള്‍ ഊര്‍ജ്ജോത്പാദന മേഖലയാണ് .