രാജ്യത്ത് കോവിഡ് കുറയുന്നു; പുതിയതായി 10,423 പേര്‍ക്ക് രോഗബാധ, 1,53,776 സജീവ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 കേസുകളില്‍ കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,423 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 15,021 പേര്‍ക്ക് കൊവിഡ് മുക്തി നേടുകയും ചെയ്തുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
പുതിയ കൊവിഡ് കേസുകളില്‍ കുറവുണ്ടെങ്കിലും മരണനിരക്കില്‍ നേരിയ വര്‍ധനയുണ്ട്. 443 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,58,880 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 3,42,96,237 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 3,36,83,581 ആളുകള്‍ക്ക് കൊവിഡ് മുക്തി ലഭിക്കുകയും ചെയ്തു.
കഴിഞ്ഞ 250 ദിവസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന കൊവിഡ് സ്ഥിരീകരണ റിപ്പോര്‍ട്ടാണ് ഇന്ന് പുറത്തുവന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 1,53,776 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. രാജ്യത്തെ മുഴുവന്‍ വാക്‌സിനേഷന്‍ 1,06,85,71,879 ആയി ഉയരുകയും ചെയ്തു