മക്‌ഡൊണാള്‍ഡ്‌സിന് ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി രശ്മിക മന്ദാന.
ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി തെന്നിന്ത്യന്‍ നടി രശ്മിക മന്ദാനയെ നിയമിച്ചു. മക്‌ഡൊണാള്‍ഡ്‌സിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് വെസ്റ്റ് ലൈഫ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡാണ്. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ വിപണികള്‍ കീഴടക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. താരത്തെ ബ്രാന്‍ഡ് അംബാസഡറായി നിയോഗിച്ചത് ഗുണം ചെയ്യുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.