കാണാമറയത്ത് 56 വര്‍ഷം; തോമസ് ചെറിയാന്റെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു,ആയിരങ്ങളുടെ അന്ത്യാഞ്ജലി
 



പത്തനംതിട്ട: 56 വര്‍ഷം മുന്‍പ് ലേ ലഡാക്കില്‍ വിമാനാപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം ജന്മനാടായ ഇലന്തൂരില്‍ എത്തിച്ചു. 56 വര്‍ഷത്തിന് ശേഷം മഞ്ഞുമലയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം വിലാപയാത്ര ആയിട്ടാണ് സഹോദരന്റെ വീട്ടില്‍ എത്തിച്ചത്. ധീര സൈനികന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഇലന്തൂരിലെ വീട്ടിലേക്ക് ഒഴുകി എത്തുന്നത്. തോമസ് ചെറിയാന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പൂര്‍ണ്ണ സൈനിക ബഹുമതികളോടെ കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ വെച്ച് നടത്തും.

പാങ്ങോട് സൈനിക ക്യാമ്പിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ രാവിലെ 10.30ഓടെയാണ് സൈനിക അകമ്പിയോടെ ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്. പൊതുദര്‍ശനത്തിനും വീട്ടിലെ ചടങ്ങുകള്‍ക്കും ശേഷം  12. 30 ഓടെ വിലാപയാത്രയായി ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് പള്ളിയിലെത്തിക്കും. പള്ളിയിലും പൊതു ദര്‍ശനത്തിന് അവസരമൊരുക്കും. തുടര്‍ന്ന്  2 മണിയോടെ സംസ്‌കര ചടങ്ങുകള്‍ നടക്കും. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വ്യോമസേന വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.

ചണ്ഡീഗഢില്‍ നിന്ന് ലേ ലഡാക്കിലേക്ക് സൈനികരുമായി പോയി വിമാനം 1968 ഫെബ്രുവരി ഏഴിനാണ് അപകടത്തില്‍പ്പെട്ട് മഞ്ഞുമലയില്‍ കാണാതായത്. ആര്‍മിയില്‍ ക്രാഫ്റ്റ്സ്മാനായ തോമസ് ചെറിയാന് അന്ന് 22 വയസായിരുന്നു. 1965ലാണ് തോമസ് ചെറിയാന്‍ സേനയില്‍ ചേര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന 103 പേരില്‍ 96 പേരും പട്ടാളക്കാരായിരുന്നു. തെരച്ചില്‍ നടക്കുന്നതിനിടെ തിങ്കളാഴ്ച പകല്‍ 3.30ഓടെയാണ് മഞ്ഞുമലകള്‍ക്കടിയില്‍ നിന്ന് തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media