ട്വിറ്ററിനെതിരെ നടപടി: ട്വിറ്ററിന്റെ ഇന്റര്‍ മീഡിയേറ്ററി അവകാശം പിന്‍വലിക്കുമെന്ന് കേന്ദ്രം; നോട്ടിസ് നല്‍കി
ദില്ലി:ട്വിറ്ററിന് എതിരെ നടപടികള്‍ തുടങ്ങി കേന്ദ്ര ഐ.ടി മന്ത്രാലയം. ഐ.ടി മന്ത്രിയുടെ നേത്യത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഐ.ടി.ദേദഗതി നിയമം നടപ്പിലാക്കിയില്ലെങ്കില്‍ ട്വിറ്ററിന്റെ ഇന്റര്‍ മീഡിയേറ്ററി അവകാശം പിന്‍വലിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
ട്വിറ്റര്‍ അധികൃതര്‍ കേന്ദ്രം മുന്നോട്ട് വച്ച ഐ.ടി നിയമങ്ങള്‍ പാലിക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് ഇടപെടല്‍. കേന്ദ്രം ആവശ്യപ്പെട്ട വിവരങ്ങള്‍ ട്വിറ്റര്‍ നല്‍കിയിട്ടില്ലെന്ന് സ്ഥാപനത്തിന് അയച്ച നോട്ടിസില്‍ പറയുന്നു. ഐ.ടി നിയമം അനുശാസിക്കുന്ന ഉദ്യോഗസ്ഥരെ ട്വിറ്റര്‍ നിയമിച്ചിട്ടില്ലെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടി.
ട്വിറ്റര്‍ നല്‍കിയ ഒഫിസ് വിലാസം ഒരു അഭിഭാഷക സംഘത്തിന്റെ ഒഫിസിന്റേതാണെന്നും സ്വന്തം വിലാസം നല്‍കാന്‍ ട്വിറ്റര്‍ തയാറാകാത്തത് വലിയ വീഴ്ചയാണെന്നും മന്ത്രാലയം അയച്ച നോട്ടിസില്‍ പറയുന്നു.
2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം സമയം അനുവദിച്ചിരുന്നു. ഈ കാലാവധി മാര്‍ച്ച് 25ന് അര്‍ധരാത്രി അവസാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.