വിപണി നഷ്ടത്തോടെ തുടക്കം
മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം സൂചികകളില്‍ ചാഞ്ചാട്ടത്തോടെ തുടക്കം. സെന്‍സെക്സ് 45 പോയന്റ് നഷ്ടത്തില്‍ 60,499ലും നിഫ്റ്റി 0.50 പോയന്റ് നേട്ടത്തില്‍ 18,069ലുമാണ് വ്യാപാരം ആരംഭിച്ചത്. ധനകാര്യം, ലോഹം, എഫ്എംസിജി ഓഹരികളിലെ ലാഭമെടുപ്പാണ് വിപണിയെ സമ്മര്‍ദത്തിലാക്കിയത്.
ഡിവീസ് ലാബ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി, നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ ഒരുശതമാനത്തിലേറെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, ഓട്ടോ, ഹെല്‍ത്ത് കെയര്‍ സൂചികകളും നേട്ടത്തിലാണ്.