ഓൺലൈൻ ട്രാവൽ ടെക് കമ്പനിയായ ക്ലിയർട്രിപ്പിനെ സ്വന്തമാക്കാൻ ഒരുങ്ങി ഫ്ലിപ്പ്കാർട്ട്
ഇന്ത്യൻ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഓൺലൈൻ ട്രാവൽ കമ്പനിയായ ക്ലിയർട്രിപ്പ് സ്വന്തമാക്കുന്നു . ഉപയോക്താക്കൾക്കായുള്ള ഡിജിറ്റൽ കൊമേഴ്‌സ് ഓഫറുകൾ ശക്തിപ്പെടുത്തുന്നതിനായി കമ്പനി കൂടുതൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനാൽ, ക്ലിയർട്രിപ്പിന്റെ 100 ശതമാനം ഓഹരി പങ്കാളിത്തം സ്വന്തമാക്കുമെന്ന് ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചു.
കരാറിലെ വ്യവസ്ഥകൾ പ്രകാരം, ക്ലിയർട്രിപ്പ് പ്രവർത്തനങ്ങൾ ഫ്ലിപ്പ്കാർട്ട് ഏറ്റെടുക്കും. എന്നിരുന്നാലും, ക്ലിയർട്രിപ്പ് ഒരു പ്രത്യേക ബ്രാൻഡായി പ്രവർത്തിക്കുന്നത് തുടരും, ഉപയോക്താക്കൾക്ക് യാത്ര സുഗമമാക്കുന്നതിന് ഊന്നൽ നൽകുന്ന സാങ്കേതിക പരിഹാരങ്ങൾ കൂടുതൽ വികസിപ്പിക്കു൦ ഫ്ലിപ്കാർട്ട്മായി ചേർന്ന് പ്രവർത്തിക്കുമ്പോൾ എല്ലാ ജീവനക്കാരെയും നിലനിർത്തുമെന്നു കമ്പനി വക്തക്കൾ അറിയിച്ചു . ഡീൽ ക്ലോസിംഗ് ഇപ്പോഴും ബാധകമായ റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമാണെന്ന് ഫ്ലിപ്കാർട്ട് പറയുന്നു.