ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം.
തുടർച്ചയായ അവധിയ്ക്ക് ശേഷം വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,800ന് താഴെയെത്തി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽവർധനവുണ്ടാകുന്നതാണ് വിപണിയെ ബാധിച്ചത്. സെൻസെക്‌സ് 305 പോയന്റ് നഷ്ടത്തിൽ 49,724ലിലും നിഫ്റ്റി 82 പോയന്റ് താഴ്ന്ന് 15,785ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 688 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 719 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.
107 ഓഹരികൾക്ക് മാറ്റമില്ലതെ തുടരുന്നു .സൺ ഫാർമ, നെസ് ലെ, ടൈറ്റാൻ, ഭാരതി എയർടെൽ, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ് കോർപ്, മാരുതി സുസുകി, ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ്നഷ്ടത്തിലാണ് വ്യപാരം തുടരുന്നത് .