കേരളത്തിലെ റീറ്റെയ്ൽ ഇലക്ട്രിക്ക് വിപണിയിൽ സാന്നിധ്യo വിപുലപ്പെടുത്താൻ  ഷ്‌നൈഡര്‍ ഇലക്ട്രിക്സ്  
 


 ചില്ലറ വില്‍പ്പനമേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്ന ലക്ഷ്യത്തോടെ ഷ്‌നൈഡര്‍ ഇലക്ട്രിക് വിവിധ നഗരങ്ങളില്‍ പ്രചാരണ പരിപാടി നടത്തും; കൊച്ചിയിലാണ് റോഡ്‌ഷോയ്ക്ക് ആരംഭമാവുന്നത്. ഇതിന്റെ ഭാഗമായി കമ്പനിയുടെ വിതരണ ഉത്പന്നങ്ങള്‍, വയറിംഗ് ഉപകരണങ്ങള്‍, സ്മാര്‍ട്ട് സ്വിച്ചുകള്‍ മുതല്‍ ഹോം ഓട്ടോമേഷന്‍ വരെ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഷ്‌നൈഡര്‍ ഇലക്ട്രിക് ബസിന് രൂപം നല്‍കിയിട്ടുണ്ട്. അടുത്ത ഒരു മാസത്തിനുള്ളില്‍ ഈ ബസ് സംഥാനത്തെ 60 നഗരങ്ങളില്‍ യാത്ര ചെയ്യും. കൊച്ചി കോഴിക്കോട്, തൃശൂര്‍, തിരുവന്തപുരം, കണ്ണൂര്‍, മലപ്പുറം, കോട്ടയം, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉള്‍പ്പെടെ പ്രമുഖ വാണിജ്യ ഹബ്ബുകളില്‍ വാഹനം പ്രദര്‍ശനം നടത്തും.

ഷ്‌നൈഡറിന്റെ സമഗ്ര ഉത്പന്ന ശേഖരം പ്രദര്‍ശിപ്പിക്കുന്നതിനുപുറമെ, സുരക്ഷ, സുസ്ഥിരത എന്നിവയുടെ പ്രാധാന്യത്തോക്കുറിച്ച് ഉപഭോക്താക്കളില്‍ അവബോധം സൃഷ്ടിക്കുവാനും റോഡ്‌ഷോ ലക്ഷ്യമിടുന്നു. ഇലക്ട്രിക്കല്‍ വിപണി ശൃംഖലയിലെ പ്രധാനപ്പെട്ട വിഭാഗമായ ഇലക്ട്രീഷന്‍മാരുമായി ആശയവിനിമയം നടത്താനും കമ്പനി ഈ പ്രചാരണപരിപാടിയില്‍ ഉദ്ദേശിക്കുന്നു. ഈ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യ (സ്മാര്‍ട്ട് ഹോം)  മനസിലാക്കിക്കൊടുക്കുവാനും അതില്‍ പരിശീലനം നല്‍കുവാനും കമ്പനി ഉദ്ദേശിക്കുന്നു. ഉപഭോക്താക്കളുമായി ഇടപെടാനും അവര്‍ക്ക് ആവശ്യമായ ശരിയായ ഉത്പന്നം തെരഞ്ഞെടുക്കാനും സഹായിക്കുന്ന വിധത്തില്‍ ആശ്യവിനിമയം നടത്താനും ഈ റോഡ്‌ഷോ തങ്ങളെ സഹായിക്കും. മൈ ഷ്‌നൈഡര്‍ ഇലക്ട്രീഷ്യന്‍ പ്രോഗ്രാം വഴി ഇലക്ട്രീഷ്യന്‍ സമൂഹത്തിനു പരിശീലനം നല്‍കാനും ഉദ്ദേശിക്കുന്നു, ഷ്‌നൈഡര്‍ ഇലക്ട്രിക് ഇന്ത്യ റീട്ടെയില്‍ ബിസിനസ് വൈസ് പ്രസിഡന്റ് ശ്രീനിവാസ് ഷാന്‍ബോഗ് പറഞ്ഞു. കമ്പനി ഇതുവരെ മൈ ഷ്‌നൈഡര്‍ ഇലക്ട്രീഷ്യന്‍ പദ്ധതി വഴി 40,000 ഇലക്ട്രീഷന്‍മാര്‍ക്കു  ഇതിനകം പരിശീലനം നല്‍കിയിട്ടുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media