ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം
കോഴിക്കോട്: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 56 പോയന്റ് നഷ്ടത്തില്‍ 48,977ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 14,412ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 710 കമ്പനികളുടെ ഓഹരരികള്‍ നേട്ടത്തിലും 662 ഓഹരികള്‍ നഷ്ടത്തിലുമാണ്. 89 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണിയിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റാന്‍, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. മൈന്‍ഡ്ട്രീ, ഇന്ത്യാ മാര്‍ട്ട്, റാലിസ് ഇന്ത്യ തുടങ്ങിയ 18 കമ്പനികളാണ് ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം തിങ്കളാഴ്ച പുറത്തുവിട്ടത്.