സില്‍വര്‍ലൈന്‍; അടിയന്തര നിയമസഭാ യോഗം ചേരണം, സര്‍വേ കല്ലുകള്‍ പിഴുതെറിയാന്‍ യുഡിഎഫ് ആഹ്വാനം


 



തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധ സമരം ശക്തിപ്പെടുത്താന്‍ യുഡിഎഫ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലാ കേന്ദ്രങ്ങള്‍ സ്ഥിരം സമരവേദിയാകും. സില്‍വര്‍ലൈന്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ നിയമസഭാ അടിയന്തര യോഗം ചേരണമെന്ന് യുഡിഎഫ് അറിയിച്ചു.സില്‍വര്‍ലൈന്‍ പദ്ധതി പ്രദേശങ്ങളില്‍ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പിഴുതെറിയാന്‍ ആഹ്വാനം. തീരുമാനം ഇന്ന് ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍. മുന്നണി നേതാക്കള്‍ തന്നെ സമരത്തിന് നേതൃത്വം നല്‍കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.

കൂടാതെ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ബിജെപി ശക്തമായ സമരം തുടങ്ങുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സില്‍വല്‍ ലൈന്‍ ധനസഹായ പാക്കേജിനെ പരിഹസരിച്ച് കെ.സുരേന്ദ്രന്‍ രംഗത്തെത്തി.സമരക്കാരെ മുഴുവന്‍ ഒപ്പം കൂട്ടും. ആരെയെങ്കിലും ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്നും കെ. സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. മന്ത്രിക്ക് ശുചിമുറി നിര്‍മിക്കാന്‍ നാലരലക്ഷമാണ് സര്‍ക്കാര്‍ ചെലവാക്കിത്. അപ്പോഴാണ് വീട് നഷ്ടപ്പെടുന്നവന് അധികസഹായമായി നാലരലക്ഷം നല്‍കുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media