ടെഹ്റാന്‍ : . ഇറാനിലെ പ്രധാനഇസ്രയേല്‍-ഇറാന്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വിലാപയാത്രയും അനുസ്മരണ ചടങ്ങുകളും താല്‍ക്കാലികമായി മാറ്റിവെച്ചു. ഇസ്രയേല്‍ പത്താം ഘട്ട വ്യോമാക്രമണം ആരംഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം കേന്ദ്രങ്ങള്‍ക്ക് പുറമേ ലബനോനിലും ഇസ്രയേല്‍ കനത്ത ബോംബാക്രമണം തുടരുകയാണ്
യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഹരാന പുറത്ത് വിട്ട് കണക്കുകളനുസരിച്ച് യുദ്ധം തുടങ്ങിയ ശേഷം ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. സംഘര്‍ഷം നിയന്ത്രണാതീതമായതോടെ അമേരിക്ക പ്രശ്ചിമേഷ്യയിലെ തങ്ങളുടെ മൂന്ന് എംബസികള്‍ അടച്ചുപൂട്ടുകയും മേഖലയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാര്‍ എത്രയും വേഗം രാജ്യം വിടണമെന്നും വാഷിംഗ്ടണ്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. കുടുങ്ങിക്കിടക്കുന്ന വിദേശികളെ ഒഴിപ്പിക്കാനായി അയല്‍രാജ്യങ്ങളുമായി ചേര്‍ന്ന് സുരക്ഷിതമായ ആകാശപാതകള്‍ ഒരുക്കിയതായി യുഎഇ അറിയിച്ചു.