സംഘര്‍ഷം അയയാതെ പശ്ചിമേഷ്യ
 


മനാമ: 11 -ാം ദിവസവും അയയാതെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നു. ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. സൗദിയില്‍ അല്‍ ഷൈബ എണ്ണപ്പാടം വീണ്ടും ആക്രമിച്ചു. അതേസമയം, റഷ്യയും ചൈനയും ഉള്‍പ്പെടെ വെടി നിര്‍ത്തല്‍ ആവശ്യപ്പെട്ടു സമീപിച്ചുവെന്നാണ് ഇറാന്റെ അവകാശവാദം. തങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പായാല്‍ മാത്രം വെടിനിര്‍ത്തല്‍ എന്നാണ് ഇറാന്റെ നിലപാട്. ചര്‍ച്ചകള്‍ക്ക് തുര്‍ക്കിയും ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇറാന്‍ വിഷയത്തില്‍ പരസ്പര വിരുദ്ധ പ്രസ്താവനകളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രം?ഗത്തെത്തി. യുദ്ധം ഏകദേശം പൂര്‍ത്തിയായെന്ന് ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞ ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി യോഗത്തില്‍ ഈ പരാമര്‍ശം ആവര്‍ത്തിച്ചില്ല. പകരം, യുദ്ധം തുടരുമെന്നാണ് ട്രംപ് പറഞ്ഞത്. ഹോര്‍മൂസ് കടലിടുക്ക് അമേരിക്ക ഏറ്റെടുക്കുന്നത് പരിഗണനയിലാണ്. എണ്ണ വില കുറയ്ക്കാന്‍ ചില രാജ്യങ്ങള്‍ക്ക് മേലുള്ള ഉപരോധം നീക്കുന്നത് ആലോചനയിലാണെന്നും ട്രംപ് പറഞ്ഞു.

ഇറാനെതിരെയുള്ള സൈനിക നടപടികള്‍ എന്ന് അവസാനിക്കും എന്നതില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസ്താവനകളാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. എണ്ണ വില ആഗോളതലത്തില്‍ ഉയരുന്നതും ഓഹരി വിപണിയുടെ മൂല്ല്യം കുറയുന്നതും വൈറ്റ് ഹൗസിനെ വലിയ രീതിയില്‍ സമ്മര്‍ദത്തിലാക്കിയിരുന്നു. യുദ്ധം ഏകദേശം പൂര്‍ത്തിയായിരിക്കുന്നുവെന്നാണ് ടെലിവിഷന്‍ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്. എന്നാല്‍, അതിവേ?ഗത്തില്‍ ഇറാന്റെ സൈനിക ശേഷി നശിപ്പിക്കാനായെന്നും മിസൈല്‍ ലോഞ്ചറുകള്‍ 90 ശതമാനം തകര്‍ത്തെന്നുമാണ് പറഞ്ഞത്. തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കകം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ യോ?ഗത്തില്‍ ശത്രുവിനെ പൂര്‍ണമായും പരാജയപ്പെടുത്തുന്നത് വരെ യുദ്ധം തുടരുമെന്നും അതുവരെ അമേരിക്ക പിന്മാറില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. ഈ ആഴ്ച യുദ്ധം അവസാനിപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്തത് നിരാശാജനകമായ ഒരു തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media